വെള്ളാങ്കല്ലൂർ..
ബി.പി.എൽ. , എ. എ. വൈ റേഷൻ കാർഡ് മസ്റ്ററിംഗ് നടത്തണമെന്ന സർക്കാർ നിർദ്ദേശം സർവ്വർ തകരാർ മൂലം കാർഡുടമകൾ അനുഭവിക്കുന്ന ബുന്ധിമുട്ടുകൾ പരിഹരിക്കണമെന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
കാർഡിലെ എല്ലാ അംഗങ്ങളും ആധാർ കാർഡ് കയ്യിൽ കരുതി റേഷൻ കടയിൽ എത്തി മസ്റ്ററിംഗ് നടത്താനാണ് നിർദേശിച്ചത്. 2024 ഫെബ്രുവരി അവസാന വാരം മുതലാണ് രാവിലെയും വൈകിട്ടും റേഷൻ കടയിൽ മണിക്കൂറുകളോളം കാത്തിരുന്ന് സർവ്വർ തകരാർ മൂലം അലയുന്നത്. ഈ അവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് യോഗം ഐക്യ ഖണ്ഡ്യേന സർക്കാരിനോട് ആവശ്യപ്പെട്ടു. ലോക ഉപഭോക്തൃ ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതി യോഗത്തിൽ ഉപഭോക്തൃ ലഘുലേഖ വിതരണം ചെയ്തു. പി.കെ.എം. അശ്റഫ് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ എം.കെ. അഹമ്മദ് ഫസലുള്ള, ടി.എം. മുഹമ്മദ് , എ.എസ് സന്തോഷ് , ഇബ്രാഹിം കുട്ടി സി.എസ് ‘, സുഗതൻ മണലിക്കാട്ടിൽ ‘, എൻ. എം റസാഖ്, ടി.കെ ഫഖ്റുദ്ദീൻ, എ.കെ. മനാഫ് എന്നിവർ സംസാരിച്ചു