മെയ് 19 ന് ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുന്നു. രൂപതയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വേദിയൊരുങ്ങുന്നത്.ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ചാണ് ബൃഹത്തായ ഈ ആത്മീയോത്സവം. രൂപതയിലെ 141 ഇടവകകളിലെ 60,000 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 15,000 ത്തോളം പേര്‍ പങ്കെടുക്കും.