കുളിക്കാൻ ഇറങ്ങിയ റോഷന്‍ ഒഴുക്കിൽപ്പെടുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാർ ചേർന്ന് റോഷനെ കരയ്ക്ക് കയറ്റി ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.മൃതദേഹം സെൻ്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് മാസം മുൻപ് ഇതേ സ്ഥലത്ത് സമീപത്തെ കാറ്ററിംങ്ങ് സ്ഥാപനത്തിലെ ജീവനക്കാരനായ മാള സ്വദേശിയും മുങ്ങി മരിച്ചിരുന്നു.