കാട്ടൂർ : തൃശൂർ ലോകസഭ യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ്റെ പ്രചാരണാർത്ഥം നടത്തിയ യു.ഡി.എഫ് കാട്ടൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ യുഡിഫ് തൃശൂർ ജില്ലാ ജനറൽ കൺവീനർ അഡ്വ. തോമസ് ഉണിയാടാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.പി വിൽസൺ അധ്യക്ഷത വഹിച്ചു.യുഡിഫ് നിയോജക മണ്ഡലം ചെയർമാൻ എം.പി ജാക്സൺ,ഡിസിസി ജനറൽ സെക്രട്ടറിമാരായ നൗഷാദ് ആറ്റുപറമ്പത്ത്,

ആൻ്റോ പെരുമ്പിള്ളി,കെ.കെ. ശോഭനൻ,

അഡ്വ സതീശ് വിമലൻ,

ശാന്റി ടീച്ചർ (കേരള കോൺഗ്രസ്സ്), ഇസ്മയിൽ (ഐ.യു.എം.എൽ ),

മനോജ്‌ (സി എം പി ),ദാമു പൂവച്ചോട് (,ജെ എസ് എസ് ),

ബ്ലോക്ക്‌ പ്രസിഡന്റ്മാരായ ഷാറ്റോ കുര്യൻ,സോമൻ ചിറ്റേത്ത്,

എം.ഐ അഷ്‌റഫ്‌, രാജലക്ഷ്മി കുറുമാത്ത്, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എൽ ജോസ് സ്വാഗതവും യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഷെറിൻ തേർമഠം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *