തൃശ്ശൂര്‍ കേച്ചേരിയില്‍ ഡിവൈഎഫ്ഐ പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് 28 വയസ്സുള്ള സുജിത്ത് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് നിഗമനം. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.