ഇരിങ്ങാലക്കുട പൂതംകുളത്ത് നടത്തിയ പ്രസംഗത്തില്‍ ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ ഡി എഫിന്റെ പരാതി. ശ്രീരാമന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി അബ്ദുള്ളക്കുട്ടി വോട്ട് അഭ്യര്‍ത്ഥന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജന.സെക്രട്ടറി കെ പി രാജേന്ദ്രന്‍ പരാതി നല്‍കിയത്