ഇരിങ്ങാലക്കുട ചെസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു*

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇരിങ്ങാലക്കുട ചെസ് ക്ലബിൻ്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ല ചെസ് അസ്സോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫിനെ ചടങ്ങിൽ ആദരിച്ചു. ലയൺസ് ചെസ് ക്ലബിൻ്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ തല മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ആൺകുട്ടികളുടെ വിഭാഗത്തിൽ യാദവ് കൃഷ്ണ .S ഒന്നാ സ്ഥാനവും ശ്രീഹരി. P രണ്ടാം സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീലക്ഷമി. P ഒന്നാ സ്ഥാനവും ആൻമരിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രതീക്ഷ 2024 സൗജന്യ ക്യാൻസർ മരുന്നുകൾക്കുളള ധനസഹായ വിതരണവും ഹൃദയസ്പർശം 2024 ഹൃദയ രോഗത്തിനുള്ള മരുന്നുകൾക്കുളള ധനസഹായ വിതരണവും , സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ വിതരണവുംചടങ്ങിൽ വച്ച് നിർവ്വഹിച്ചു.. ചടങ്ങിൽ ബിജോയ് പോൾ , മനോജ് ഐബൻ , സോൺ ചെയർമാൻ റോയ് ജോസ്,റെൻസി ജോൺ നിധിൻ, റോണി പോൾ , വീണ ബിജോയ്, ബിജോയ് ആലപ്പാട്ട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *