പാലക്കാട് വടക്കുഞ്ചേരിയില്‍ നിന്നും

കാണാതായ യുവതിയേയും 53കാരനേയും തൃശ്ശൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസ്സുള്ള സിന്ധു , വാല്‍ക്കുളമ്പ് സ്വദേശി 53 വയസ്സുള്ള വിനോദ് എന്നിവരാണ് മരിച്ചത്.

തൃശ്ശൂര്‍ പീച്ചി പോത്തുചാടിക്ക് സമീപം ഉള്‍ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ 27മുതലാണ് ഇരുവരേയും കാണാതായതാണ് . സംഭവത്തില്‍

വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഇന്ന് ഉച്ചയോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.വിനോദിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിലും, സമീപത്തായി സിന്ധു മരിച്ചുകിടക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *