പടിയൂർ ഒലിയപുരത്ത് കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് പണം വച്ച് ചീട്ടു കളിച്ചിരുന്ന 10 പേരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.കുറച്ചു നാളായി അവിടെ വൻ സംഘം ചീട്ടുകളി നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചതുപ്പും കുറ്റിക്കാടുകളും തോടുകളും നിറഞ്ഞ ഈ സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം പോലീസിന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നു എങ്കിലും നാല്ഭാഗത്ത് നിന്നും സ്ഥലം വളഞ്ഞാണ് പോലീസ് അവിടെയെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്‌പെക്ടർ പി പി ജസ്റ്റിൻ്റെ നേതൃത്വത്തിൽ എസ് എ സുജിത്ത്, എസ് ഐ രമ്യ കാർത്തികേയൻ, എസ് ഐ ശ്രീജിത്ത്, എസ് സി പി ഓമാരായ ബിന്നാൽ, ജോയ്മോൻ, ശബരികൃഷ്ണൻ എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്.. ഓടിപ്പോകാൻ ശ്രമിചെങ്കിലും ഇവരെ തന്ത്ര പൂർവ്വം വളഞ്ഞാണ് പോലീസ് പിടി കൂടിയത്.ഇവരിൽ നിന്നും 60000ത്തോളം രൂപയും പിടികൂടിയിട്ടുണ്ട്