IJKVOICE

ചേർപ്പ് വല്ലച്ചിറയിൽ നിന്നും 5ഗ്രാം മെത്താംഫെറ്റമിൻ എക്‌സൈസ് കമ്മിഷണർടെ മധ്യ മേഖല സ്‌ക്വാഡും ചേർപ്പ് എക്‌സൈസും ചേർന്ന് പിടികൂടി.

വല്ലച്ചിറ മിനി ഗ്രൗണ്ടിന്റെ പരിസരത്തു നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന അതിമാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 5ഗ്രാം യെല്ലോ കളർ മെത്താംഫെറ്റമിൻ ആയി രണ്ടു യുവാക്കളെ പിടികൂടിയത്. വല്ലച്ചിറ സ്വദേശി അങ്ങാടി പറമ്പിൽ അനിൽകുമാർ മകൻ 23 വയസ് ഉള്ള അക്ഷയ് ചാലക്കുടി പരിയാരം സ്വദേശി അരിങ്ങായി സജീവ് മകൻ 21 വയസുള്ള അതുൽ കൃഷ്ണ എന്നിവരെയാണ് മയക്കുമരുന്ന് മായി പിടികൂടിയത്