ഇന്ത്യയിലെ തന്നെ രണ്ടാമത്തെ മികച്ച കോളേജായി തെരെഞ്ഞെടുക്കപ്പെട്ട സെൻ്റ് |ജോസഫ് സ് കോളേജ് പഠന പാഠ്യേതര വിഷയയങ്ങളിൽ പുലർത്തുന്ന പ്രവർത്തനമികവിനെ വിലയിരുത്തിയാണ് ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ലയൺസ് ക്ലബ്ബ് ഇൻറ്റർനാഷണൽ ജ്ഞാന ശ്രേഷ്ഠ പുരസ്കാർ സമ്മാനിച്ചത്. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് സ് കോളേജിൽ വച്ച് നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ടോണി എനോക്കാരനിൽ നിന്നും പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ബ്ലസി പുരസ്കാരം ഏറ്റുവാങ്ങി. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് സ് കോളേജ് NSS പ്രോഗ്രാം ഓഫീസർ വീണ ബിജോയി സ്വാഗതവും ട്രഷറർ മനോജ് ഐബൻ നന്ദിയും പറഞ്ഞു. റെൻസി ജോൺ നിധിൻ, റോണി പോൾ ,ബിജോയ് ആലപ്പാട്ട് എന്നിവർ സംസാരിച്ചു