ആളൂർ പോലീസ് സ്റ്റേഷനിലെ സിപിഒ സലേഷിനെയാണ് തഞ്ചാവൂരിലെ ലോഡ്ജിൽ നിന്ന് ചാലക്കുടി പോലീസ് കണ്ടെത്തിയത്. കഴിഞ്ഞദിവസം സലേഷ് സുഹൃത്തുക്കളുടെ മൊബൈലുകളിലേക്ക് സുരക്ഷിതൻ ആണെന്ന് സന്ദേശം അയച്ചിരുന്നു. ഇതേ തുടർന്നാണ് സലേഷിന്റെ സഹോദരനെയും കൂട്ടി അന്വേഷണസംഘം തഞ്ചാവൂരിലെത്തിയത്.
ഇടയ്ക്കിടെ ദീർഘദൂര യാത്രകൾ പോകുന്ന ശീലമുള്ള ആളാണ് സലേഷ്. അത്തരത്തിലുള്ള യാത്രയുടെ ഭാഗമായിട്ടാണ് സലേഷ് തഞ്ചാവൂരിൽ എത്തിയത് എന്നാണ് സൂചന. സലേഷിനെ കാണാതായി 8 ദിവസത്തിനുശേഷമാണ്
കണ്ടെത്തുന്നത്.