IJKVOICE

തൃശ്ശൂർ വാടാനപ്പള്ളി തളിക്കുളത്ത് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തളിക്കുളം സ്വദേശി അനന്ദു കൃഷ്ണൻ ആണ് മരിച്ചത്.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു.

ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

ഇന്നലെ വൈകീട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നല്ലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.