.പുതുക്കാട് വടക്കെ തൊറവ് സ്വദേശി 64 വയസ്സുള്ള വിത്സൻ ആണ് മരിച്ചത് . ഉച്ചയോടെ വടക്കെ തൊറവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കേടുവന്ന തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. തെങ്ങിൽ നിന്ന് തൊട്ടടുത്ത മാവിലേക്ക് കയർ കെട്ടി നിർത്തുന്നതിനിടെ മാവിൻ്റെ ചില്ല അടർന്നതോടെ തെങ്ങ് ദിശമാറി വിത്സന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്നവർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.