ഡല്‍ഹി നെഹ്രു പ്ലേസിലെ ഹോട്ടല്‍ ഇറോസില്‍ മെയ് 24ന് വൈകീട്ട് നടക്കുന്ന പ്രേത്യേക ചടങ്ങില്‍ വച്ച് പ്രഖ്യാപനം നടക്കും.രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി ശാഖകളായി പ്രവര്‍ത്തിക്കുന്ന് ഐ സി എല്‍ ഫിന്‍കോര്‍പ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ സി എം ഡിയാണ് അഡ്വ. കെ ജി അനില്‍കുമാര്‍.നിലവില്‍ ഇന്ത്യ ക്യൂബ ട്രേഡ് കമ്മിഷ്ണറാണ് അദേഹം.ഇന്ത്യയും മിഡില്‍ ഈസ്റ്റും 33 ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ടൂറീസം ബ്ന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഐ സി എല്‍ ഫിന്‍കോര്‍പ്പിന്റെ നിരന്തര ശ്രമങ്ങള്‍ക്ക് കൂടുതല്‍ ദൃഢമാക്കുന്നതാണ് ഈ നിയമനം.അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങള്‍ കൂട്ടിയുറപ്പിക്കുന്നതില്‍ ഐ സി എല്‍ ഫിന്‍കോര്‍പ്പ് സി എം ഡി കെ ജി അനില്‍ കുമാര്‍ നല്‍കിയ ശക്തമായ തീരുമാനങ്ങളെ ഇന്ത്യ ഗവണ്മെന്റും, ക്യൂബ ഗവണ്മെന്റ് ഉള്‍പ്പെടെയുള്ള മറ്റ് നിരവധി എല്‍ എ സി ഗവണ്‍മെന്റുകളും അംഗീകരിച്ചു.ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ,സാമൂഹ്യ വാണിജ്യ മേഖളയിലെ വിവിധ പ്രമുഖര്‍ പങ്കെടുക്കും