പാലക്കാട് പട്ടാമ്പി സ്വദേശികളായ ഫൈസൽ ബാബു, അബ്ദുൾ നാസർ എന്നിവരാണ് പിടിയിലായത്.
തൃശൂര്‍ ടൗൺ ഈസ്റ്റ് പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപം സ്വീകരിച്ച് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പ്രതികൾ കോടികൾ തട്ടിപ്പു നടത്തിയത്.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം ആയിരം രൂപയും, 10 പവൻ നിക്ഷേപമായി നൽകിയാൽ ഒരു പവൻ പ്രതിവർഷം ലാഭവിഹിതം നൽകാമെന്നുമായിരുന്നു പ്രതികളുടെ വാഗ്ദാനം. ഇത്തരത്തിൽ പറഞ്ഞു വിശ്വസിപ്പിച്ച് ആളുകളുടെ കയ്യിൽ നിന്നും കോടികളാണ് ഇവർ തട്ടിപ്പ് നടത്തിയത്.
കേരളത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകൾ ഉള്ളതായും പോലീസ് അറിയിച്ചു. ഈസ്റ്റ് ഇൻസ്പെക്ടർ സുജിത്ത് എം ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ്, പ്രദീപ് സിവിൽ പോലീസ് ഓഫീസർമാരായ ,അജ്മൽ, അരുൺജിത്ത്, വൈശാഖ്, നസീബ് എന്നിവരും ഉണ്ടായിരുന്നു.