തൃശൂർ സ്വദേശിനിയായ വനിതാ ഡോക്ടറിൽ നിന്നാണ് ഇയാൾ 7.61 ലക്ഷം രൂപയും 30 പവൻ സ്വർണ്ണവും തട്ടിയെടുത്തത്.പ്രതിയോടൊപ്പമുള്ള പരാതിക്കാരിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.ഇതോടെ വനിതാ ഡോക്ടർ തൃശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.2023 ജനുവരി 14 മുതൽ 2023 ഡിസംബർ 30 വരെയുള്ള കാലയളവിലാണ് പ്രതി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്.