കുവൈത്തിൽ ചികിത്സലുള്ള ആളുകളുടെ കാര്യങ്ങൾ നോക്കുന്നത് അവിടുത്തെ സർക്കാർ ആണ്.അപാകതകൾ ഉണ്ടെങ്കിൽ കുവൈത്ത് സർക്കാർ ആണ് പരിശോധിക്കേണ്ടത്. അവർ അത് ചെയ്യുമെന്നും,
നിലവിൽ അവിടെയുള്ള വരുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു. കുവൈറ്റിൽ മരണപ്പെട്ട ചാവക്കാട് സ്വദേശിയുടെ വീട് സന്ദർശിക്കുമെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു. വെള്ളിയാഴ്ച്ച വൈകീട്ട് ഇരിങ്ങാലക്കുടയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സുരേഷ് ഗോപിയ്ക്കുള്ള സ്വീകരണ പരിപാടിയും മാറ്റി വെച്ചതായി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അറിയിച്ചു.