തൃശൂർ കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി ഉൾപ്പെടെ വിവിധയിടങ്ങളിലായിരുന്നു ഭൂചലനം. മൂന്ന് മുതല്‍ നാല് സെക്കന്റ് വരെ പ്രകമ്പനം നീണ്ടുനിന്നു.. രാവിലെ 8.16നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം ഉണ്ടായ ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി. മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല….