ഇരിഞ്ഞാലക്കുട ചെമ്പിൽ മുകുന്ദന്റെയും ഗീതയുടെയും മകൻ വിഷ്ണുവിനെയാണ് അർമേനിയായിൽ ഹോസ്റ്റൽ ഉടമ ബന്ദിയാക്കിയതായി അമ്മ പരാതിപ്പെട്ടത്.
സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് മുഖേനെ നോർക്കയ്ക്കും മുഖ്യമന്ത്രിയയ്ക്കും ഇവർ പരാതി നൽകിയിരുന്നു.
മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തു.
എംബസിയിൽ നിന്നും നോർക്കയിൽ നിന്നും കാര്യങ്ങൾ അന്വേഷിക്കും ചെയ്തു..
ഇതോടെയാണ് വിഷ്ണുവിനെ പോകാൻ അനുവദിച്ചത്. വിഷ്ണു ഇപ്പോൾ
സുഹൃത്തുക്കൾക്കൊപ്പം സുഹൃത്തുക്കൾക്കൊപ്പം യെരാന നഗരത്തിലെ
താമസ സ്ഥലത്ത് സുരക്ഷിതനാണ്. പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ
കെ.വി അബ്ദുൾ ഖാദർ വിഷ്ണുവുമായി സംസാരിച്ചു.
തനിക്കിപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് വിഷ്ണു അറിയിച്ചതായി അബ്ദുൾ ഖാദർ പറഞ്ഞു.