IJKVOICE

ബോട്ടിൽ റി സൈക്കിളിംഗ് ബിൻ ഉൽഘാടനം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ക്ലിൻ മുരിയാട് പദ്ധതിയുടെ ഭാഗമായി പുല്ലൂർ എസ്.എൻ.ബി.എസ്.സ്കൂളിന് മുൻ വശത്തായി ബോട്ടിൽ റി സൈക്കിളിങ്ങ് ബിൻ സ്ഥാപിച്ചു മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ചു. ലേഡി ജേസി വിംഗ് ചെയർ പേഴ്സൺ രമ്യ ലിയോ പദ്ധതി വിശദീകരണം നടത്തി സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറർ ഷിജു കണ്ടംകുളത്തി, മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി എന്നിവർ പ്രസംഗിച്ചു