വി എഫ് പി സി കെ യുടെ സഹകരണത്തോടെ കൊറ്റനല്ലൂരിൽ പ്രവർത്തിക്കുന്ന വേളൂക്കര സ്വാശ്രയ കർഷകസംഘം വാർഷിക പൊതുയോഗം മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ശ്രീഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു*…
*സമിതി പ്രസിഡൻറ് ശ്രീ ജോൺ കുറ്റിയിൽ അധ്യക്ഷത വഹിച്ചു*.*സ്വാഗതം റിട്ടയേർഡ് പ്രൊഫസർ ശ്രീ വർഗീസ് മാസ്റ്റർ ആശംസിച്ചു*.*വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജെൻസി ബിജു, വാർഡ് മെമ്പർ ശ്രീ ലീന ഉണ്ണികൃഷ്ണൻ, കൃഷി ഓഫീസർ ശ്രീ P. O തോമസ്, V F P C K തൃശ്ശൂർ ജില്ലാ മാനേജർ ശ്രീ എ എ അംജ, വി.എഫ്.പി.സി.കെ മാർക്കറ്റിംഗ് ഓഫീസർ ശ്രീ അനുപമ വർമ്മ, ഡെപ്യൂട്ടി മാനേജർ ശ്രീ വിശ്വനാഥൻ എ എ എന്നിവർ പ്രസംഗിച്ചു.*അതോടൊപ്പം മികച്ച കർഷകരേയും, മികച്ച കച്ചവടക്കാരേയും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച മെമ്പർ കർഷകരുടെ മക്കളേയും ആദരിക്കുകയുമു ണ്ടായി*. *സമിതി ട്രഷറർശ്രീ പാട്രിക് തൊമ്മാന നന്ദി അറിയിച്ചു