ഇരിങ്ങാലക്കുട യോഗക്ഷേമ ഉപസഭ’. എല്ലാ വർഷവും കർക്കിടകം 16 ന് ഔഷധസേവാ ദിനമായി ആചരിക്കുന്നു. കൂടൽമാണിക്യം ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തിയ ഈ പ്രവർത്തനം നാഗാർജ്ജുന ആയുർവേദ ഔഷധശാലയുടെ സഹകരണത്തോടെയാണ് നടത്തിയത്. ക്ഷേത്രം ചെയർമാൻ അഡ്വ. സി. കെ. ഗോപി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി എൻ. പി. ഗോവിന്ദൻ നമ്പൂതിരിപ്പാട്, വായ്ക്കാക്കര നാരായണൻ നമ്പൂതിരി,എരിഞ്ഞനവള്ളി നാരായണൻ നമ്പൂതിരി, ജയശങ്കർ പി.സ്., ഒ.എസ്. ശ്രീജിത്ത്, സജു കെ.എസ്, രഘു.പി., മനു .പി എന്നിവർ നേതൃത്വം നല്ലി.