ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയും, കാളത്തോട് സ്വദേശികളായ മമ്മസ്ര ഇല്ലത്ത് അൻസാറിന്റെയും ജസ്നയുടേയും മകനായ മുഹമ്മദ് ഹനാൻ അൻസാറാണ് കുടുക്കയിൽ കൂട്ടിവെച്ച പണം മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകിയത്. സർക്കാരിനു വേണ്ടി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു തുക ഏറ്റുവാങ്ങി.