IJKVOICE

വയനാട് ദുരന്തത്തിന് സാന്ത്വനമായി ജോസ് മാമ്പിള്ളി 3 മാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന തവനീഷ് ദുരിതാശ്വാസ ചടങ്ങിൽ വെച്ചാണ് കാത്തലിക് സിറിയൻ ബാങ്കിന്റെ ചെക്ക് കൈമാറിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ റവ. ഫാ. ജോളി ആൻട്രുസ് സന്നിഹിതനായിരുന്നു. 2018 ലെ പ്രളയകാലത്ത് ക്രൈസ്റ്റ് കോളേജിൽ നടന്ന മെഡിക്കൽ ക്യാമ്പിന് ആദ്യത്തെ പതിനായിരം രൂപയുടെ മരുന്ന് നൽകിയത് ജോസ് മാമ്പിള്ളി തന്നെ ആയിരുന്നു. ആ ക്യാമ്പ് 7 ദിവസത്തോളം 42 മറ്റ് ക്യാമ്പുകളിലേക്ക്‌ കൃത്യമായി മരുന്ന് കൊടുത്തയച്ച ഒരു സെന്റർ ആയി മാറുകയും ചെയ്തു. കോവിഡ് മഹാമാരി കാലത്ത് വൈകീട്ട് 7 മണി മുതൽ ഇരിങ്ങാലക്കുടയിലൂടെ കടന്ന് പോകുന്ന എല്ലാ ലോറി ഡ്രൈവർമാർക്കും ബിരിയാണി കിറ്റും മകളുടെ വിവാഹത്തിന് സദ്യയ്ക്കായി നീക്കി വെച്ചിരുന്ന രൂപ പലവ്യഞ്ചന കിറ്റുകളായി 100 പേർക്ക് നൽകുകയും ചെയ്യുകയുണ്ടായി. കെ.എസ്. ഇ ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ പർച്ചെയ്സിങ് വിഭാഗത്തിൽ 34 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിച്ച ആളാണ്‌ ജോസ് മാമ്പിള്ളി.