കാറളം:വയനാട് ദുരിതബാധിതർക്ക് 10 വീട് നിർമിച്ചു നൽകാൻ എഐവൈഎഫ് നടത്തുന്ന ധന സമാഹരണ ക്യാമ്പയിനിലേക്ക് കാറളം സെന്ററിൽ ഒരുപാട് വർഷമായി ലൈറ്റ് & സൗണ്ട് സ്ഥാപനം നടത്തിയിരുന്ന അരുമ്പുള്ളി രാവുണ്ണി ഭാര്യ കൊച്ചുണ്ണൂലി മകൻ നാരായണൻ ഒരുപാട് കാലമായി സ്വരൂപിച്ചു വെച്ചിരുന്ന തുക എഐവൈഎഫ് കാറളം മേഖല കമ്മിറ്റിക്ക് കൈമാറി.17510 രൂപയാണ് നൽകിയത്. എഐവൈഎഫ് കാറളം മേഖല സെക്രട്ടറി ഷാഹിൽ ഏറ്റുവാങ്ങി. സി പി ഐ മുതിർന്ന നേതാവ് കെ ശ്രീകുമാർ, ലോക്കൽ സെക്രട്ടറി കെ എസ് ബൈജു, കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ വലിയാട്ടിൽ, വാർഡ് മെമ്പർ ടി എസ് ശശികുമാർ എന്നിവർ സന്നിഹിതരായിരുന്നു.