IJKVOICE

ഇരിങ്ങാലക്കുടയും നാലമ്പല സന്ദര്‍ശനവും ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ഇരിങ്ങാലക്കുടയിലെ ബി ജെ പി നേതാവും ജനം ടിവി ഡയറക്ടറുമായ വിപിന്‍ പാറമേക്കാട്ടിലുമായി നടന്ന കൂടികാഴ്ച്ചയിലാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്.ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രസാദമാണ് വിപിന്‍ അദേഹത്തിന് നല്‍കിയത്.തുടര്‍ന്ന് നാലമ്പല ക്ഷേത്രങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.ദ്വാരകയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആരാധിച്ചിരുന്ന 4 ദശരഥ പുത്രന്മാരുടെ വിഗ്രഹങ്ങള്‍ ആണ് ഇന്ന് നാലമ്പലങ്ങള്‍ എന്ന് അറിഞ്ഞപ്പോള്‍ ഇരിങ്ങാലക്കുട സന്ദര്‍ശിക്കാനും നാലമ്പല ദര്‍ശനം നടത്താനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.പൗരാണിക ഗണിത ശാസ്ത്രജ്ഞനും വാനനിരീക്ഷകനുമായ സംഗമഗ്രാമം മാധവനെ കുറിച്ചും ഇരിങ്ങാലക്കുട സ്വദേശിയായ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ആയിരുന്ന ഡോ കെ രാധാകൃഷ്ണനെ കുറിച്ചും ഇരുവരും സംസാരിച്ചു.വയനാട്ടില്‍ നടന്ന പ്രകൃതി ദുരന്തത്തില്‍ അദ്ദേഹത്തിന്റെ വേദനയും പങ്കുവച്ചു.ഇരിങ്ങാലക്കുട സന്ദര്‍ശിക്കാനുള്ള ഓഫീസ് നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും എന്ന് അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഉറപ്പ് നല്‍കിയതായും വിപിന്‍ പാറമേക്കാട്ടില്‍ പറയുന്നു