ഇരിഞ്ഞാലക്കുട*: കാരുകുളങ്ങരയിലെ ജോലിക്ക് നിന്ന് വീട്ടിൽ നിന്നും മൂന്നു പവൻ വരുന്ന സ്വർണമാലയും എടിഎം കാർഡും മോഷ്ടിച്ച യുവതി പിടിയിൽ. പാലക്കാട് ജില്ലയിൽ കോട്ടായി ദേശത്ത് താമസിക്കുന്ന ചമ്പക്കുളം ശിവൻന്റെ ഭാര്യ സാമ ആർ 31 വയസ്സ് എന്ന യുവതിയാണ് ഇരിഞ്ഞാലക്കുട പോലീസിന്റെ പിടിയിലായത്. ഇരിഞ്ഞാലക്കുട ബസ്റ്റാൻഡ് പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇരിഞ്ഞാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘത്തിൽ എസ് ഐ അജിത്ത് കെ,റൂറൽ വനിതാ എസ് ഐ സൗമ്യ, എസ് എസ് ഐ മാരായ ഷീജ, സുനിത, സീനിയർ സിവിൽ പോലീസ് ഓഫീസർ സ്വപ്ന എന്നിവരും ഉണ്ടായിരുന്നു. ജെ എഫ് സി എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.