IJKVOICE

മഠത്തിക്കര സ്വദേശി മോഹനൻ കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി.

ഇരിങ്ങാലക്കുട : കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകി മഠത്തിക്കര സ്വദേശിയായ പൊതു പ്രവർത്തകൻ മോഹനൻ മാതൃകയായി.ഐക്കരക്കുന്ന് ഭാഗത്തു നിന്ന് കളഞ്ഞു കിട്ടിയ മൂന്നര പവൻ തൂക്കം വരുന്ന മാലയാണ് ഉടമ കല്ലേറ്റുംകര സ്വദേശിനിക്ക് കൈമാറിയത്.കളഞ്ഞു കിട്ടിയ മാല മോഹനൻ കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു. അവിടെ വച്ചാണ് മാല ഉടമയ്ക്ക് തിരിച്ചു നൽകിയത്.കല്ലേറ്റുംങ്കര സ്വദേശികളായ കളക്കാട്ട്ക്കാരൻ ഷിഹാബ് ഷമല ദമ്പതികളുടെ മൂന്നര പവൻ്റെ സ്വർണ്ണ മാലയാണ് നഷ്ടപ്പെട്ടത്. കളത്തുംപടി പാലം നിർമ്മാണത്തിൻ്റെ ഭാഗമായി എത്തിയ മന്ത്രിയെ കാണാൻ എത്തിയ ഇരുവരും മടങ്ങുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടത്. പോയ സ്ഥലങ്ങളിൽ എല്ലാം പരിശോധന നടത്തിയതിന് ശേഷം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോഴാണ് അവിടെ ഒരു മാല ഒരാൾക്ക് കളഞ്ഞ് കിട്ടിയത് ഏൽപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. മാലയുടെ തെളിവുകൾ ഹാജരാക്കിയപ്പോൾ പോലിസിൻ്റെ സാന്നിദ്ധ്യത്തിൽ മോഹനൻ തന്നെ ഉടമകൾക്ക് മാല കൈമാറുകയായിരുന്നു.