IJKVOICE

ഇന്തോനേഷ്യയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ഒരു സ്നേഹ സമ്മാനം.

അവിട്ടത്തൂർ: മസ്തിഷ്കാഘാതം സംഭവിച്ചു ചികിത്സയിൽ കഴിയുന്ന അവിട്ടത്തൂർ സ്വദേശി ശ്രീകാന്തിന് സ്നേഹ സമ്മാനം സ്വരൂപിച്ച് ഇന്തോനേഷ്യ ബാത്താം മലയാളി ക്ലബ്. ഇന്ന് രാവിലെ ചികിത്സ സഹായ സമിതി കോർഡിനേറ്റർ ജോളി മാസ്റ്റർ കൈവശം 80000 രൂപ ശ്രീ വിപിൻ പാറമേക്കാട്ടിൽ ശ്രീമതി മഡിയ സുഹാർത്തിക എന്നിവർ ചേർന്ന് കൈമാറി. സമിതി ട്രഷറർ ഋഷിൽ, വാർഡ് 6 ലെ മെമ്പർ ബിബിൻ തുടിയത്ത്, പൊതുപ്രവർത്തകൻ ശ്രീ ജിതീഷ് മോഹൻ, ശ്രീ ഗിരീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്ന.

ഇന്തോനേഷ്യയിലെ ബാത്താം ദ്വീപിലെ മലയാളികളുടെ കൂട്ടായ്മയാണ് ബാത്താം മലയാളി ക്ലബ്. ശ്രീകാന്തിന്റെ സാഹചര്യം മനസ്സിലാക്കി സഹായിക്കാൻ ക്ലബ് മുന്നോട്ട് വന്നു. അവിടെ ജോലി ചെയ്യുന്ന ശ്രീ അനൂപ് വില്വമംഗലത്ത് ആണ് ഫണ്ട് പിരിവിന് നേതൃത്വം നൽകിയത്.