ഇരിങ്ങാലക്കുടയിലെ സാമൂഹിക സേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്ന സെൻട്രൽ സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. പ്രസിഡണ്ടായി ഷാജു ജോർജും സെക്രട്ടറിയായി രാജേഷ് മേനോനും ട്രഷററായി സെബാസ്റ്റ്യൻ സി ജെയും സ്ഥാനമേറ്റു. പ്രസിഡണ്ട് കെ ജെ ജോജോ അധ്യക്ഷനായിരുന്നു. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ ജോസ് ചാക്കോ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ഗവർണർ ടി ജെ പ്രിൻസ്, അനൂപ് ചന്ദ്രൻ, രമേഷ് കൂട്ടാല, രാജേഷ് കുമാർ, പി .ടി ജോർജ്, വിപിൻ പാറമേക്കാട്ടിൽ, ജോജോ പോൾ തുടങ്ങിയവർ പ്രസംഗിച്ചു.