തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസൻ.. ഇതേ കേസിൽ തൃശൂരിലെ പ്രമുഖ വ്യവസായി പത്മശ്രീ ടി എ സുന്ദർ മേനോനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കാലടിയിൽ നിന്നാണ് തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് സംഘം ശ്രീനിവാസനെ പിടികൂടിയത്. അമിത പലിശ വാഗ്ദാനം നൽകി കോടികൾ ധനകാര്യ സ്ഥാപനത്തിലേക്ക് നിക്ഷേപമായി സ്വീകരിച്ച് തിരികെ കൊടുത്തില്ലെന്ന പരാതിയിലാണ് നടപടി.കേസിൽ അറസ്റ്റിലാക്കുന്ന മൂന്നാമത്തെയാളാണ് ശ്രീനിവാസൻ. ഡയറക്ടർ ബോർഡ് അംഗങ്ങളായ സുന്ദർ മേനോൻ , ബിജു മണികണ്ഠൻ എന്നിവരാണ് നേരത്തെ കേസിൽ അറസ്റ്റിൽ ആയവർ.