IJKVOICE

2023-ലെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ അസി. സബ് ഇൻസ്പെക്ടർ അപർണ ലവകുമാർ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി

പതിനാറ് വർഷങ്ങൾക്ക് മുൻപ് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ, ചികിത്സയിലിരിക്കെ മരണപ്പെട്ടയാളുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ വിഷമിച്ച കുടുംബാംഗങ്ങൾക്ക് തന്റെ സ്വർണവള ഊരിക്കൊടുത്തും, ക്യാൻസർ രോഗികൾക്ക് സ്വന്തം മുടി ദാനം ചെയ്‌തും സാമൂഹ്യസേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീകമായി മാറിയ അപർണ ജില്ലയിലെ ആമ്പല്ലൂർ സ്വദേശിനിയാണ്.

കേവലം ഒരു വീട്ടമ്മ മാത്രമായിരുന്ന അപർണ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി കഠിന പ്രയത്നം കൊണ്ടാണ് സർക്കാർ ഉദ്യോഗം കരസ്ഥമാക്കി ഇന്നത്തെ നിലയിൽ എത്തിയത്. നേരത്തേ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അപർണക്ക് ലഭിച്ചിട്ടുണ്ട്.