കരുവന്നൂര്‍: ബ്രിട്ടീഷ് എംപിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ സോജന്‍ ജോസഫിന് കരുവന്നൂര്‍ കത്തോലിക്ക കോണ്‍ഗ്രസ് പൗരസീകരണം നല്‍കി. കരുവന്നൂര്‍ സെന്‍മേരിസ് പള്ളി അങ്കണത്തില്‍ നടന്ന സ്വീകരണ സമ്മേളനം സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. വില്‍സണ്‍ ഇലത്തറ അധ്യക്ഷത വഹിച്ചു. പള്ളി വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ ആമുഖ പ്രഭാഷണം നടത്തി. സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് ഉപഹാര സമര്‍പ്പണം നടത്തി. സോജന്‍ ജോസഫ് മറുപടി പ്രസംഗം നടത്തി എ.കെ. സി.സി. പ്രസിഡന്റ് ജോസഫ് തെക്കുടന്‍ സ്വാഗതവും പള്ളി കൈക്കാരന്‍ ടി.എ. പോള്‍ നന്ദിയും പറഞ്ഞു