സ്വന്തം വീടിൻ്റെയും വിദ്യാലയത്തിൻ്റെയും അകത്തളങ്ങളും പുറത്തും ഹരിതാഭമാക്കുന്നതിനായി പായൽ പന്ത് നിർമ്മാണവുമായി ഇരിങ്ങാലക്കുട ക്ലസ്റ്റർ 2 വിലെ വിവിധ എൻ എസ് എസ് യൂണിറ്റുകൾ ഒരുക്കം തുടങ്ങി. ചെടികൾ മണ്ണിൽ പൊതിഞ്ഞ് പന്ത് രൂപത്തിലാക്കി മതിലുകളിൽ കാണുന്ന പായൽ ഉപയോഗിച്ച് പൊതിയുന്നു ഇതു മൂലം വെള്ളത്തിൻ്റെ ഉപയോഗം കുറയുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ചെടികൾ നനച്ചാൽ മതിയാവും
പായൽ പന്ത് നിർമ്മാണത്തിൻ്റെ ഇരിഞ്ഞാലക്കുട ക്ലസ്റ്റർ 2 തല ഉദ്ഘാടനം എ.പി. എച്ച് എസ് എസ് അളഗപ്പനഗറിൽ വെച്ച് നടത്തി. പ്രിൻസിപ്പാൾ റോയി തോമസ്സ്. പി. എക്സിൻ്റെ അധ്യക്ഷതതിയിൽ അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡൻ്റ്
കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കൺവീനർ
ഒ.എസ്. ശ്രീിജിത്ത് പദ്ധതി വിശദീകരണം നടത്തുകയും പ്രോഗ്രാം ഓഫീസർ സോഫിയ വി.എം സ്വാഗതവും അർജ്ജുൻ പി.സ് നന്ദിയും പറഞ്ഞു.