ഇരിങ്ങാലക്കുട : 2024 ഓണം സ്‌പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് നിർമ്മാണ വിതരണത്തിനെതിരെ ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി നടത്തി. ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. ശങ്കർ അദ്ധ്യക്ഷനായിരുന്നു. ഓണം പ്രമാണിച്ച് ഇരിങ്ങാലക്കുട മേഖലയിൽ എക്‌സൈസ്, പോലീസ്, വനം, റവന്യൂ വകുപ്പുകളുടെ സംയുക്തമായ റെയ്ഡുകൾ സംഘടിപ്പിക്കാനും, മയക്കുമരുന്ന് മാഫിയയ്ക്കെതിരെ സമൂഹം പൂർണ്ണ സജ്ജമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മീറ്റിംങ്ങിൽ ഇരിങ്ങാലക്കുട പോലീസ് ഇൻസ്‌പെക്ടർ അനീഷ് കരീം, വിവിധ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർമാർ, പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ, മറ്റ് എക്സൈസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ CDS, മദ്യവിരുദ്ധ സമിതി അംഗങ്ങൾ, താലൂക്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു