കുന്നംകുളം: ചൊവ്വന്നൂര്‍ പന്തല്ലൂരില്‍ 18 വയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കല്‍ വീട്ടില്‍ അബൂബക്കറിന്റെ മകള്‍ റുക്കിയ ഫര്‍ഹത്തിനെയാണ് ചൊവ്വാഴ്ച്ച രാവിലെ എട്ട് മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കള്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.