ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 3ന് രാവിലെ ആരംഭിക്കും. രാവിലെ 4 മണിക്ക് ശാസ്താവിന് 108 കരിക്കഭിഷേകം. 8ന് ക്ഷേത്ര നടപ്പുരയിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോക്ടർ എം കെ സുദർശൻ ഭദ്രദീപം തെളിയിച്ച് നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. തന്ത്രി കെ പി സി വിഷ്ണു ഭട്ടതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാർ പ്രേംരാജ് ചൂണ്ടലാത്ത്, എം.ബി. മുരളീധരൻ, കമ്മീഷണർ എസ്. ആർ. ഉദയകുമാർ, സെക്രട്ടറി പി ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽ കർത്താ, പെരുവനം സതീശൻ മാരാർ, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റൻറ് കമ്മീഷണർ എം. ആർ മിനി, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു അനിൽകുമാർ, ഭക്തജനങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
വൈകുന്നേരം 6.30ന് കലാമണ്ഡലം രാമചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. രാത്രി 8.30ന് കൊല്ലം യവനിക അവതരിപ്പിക്കുന്ന നാടകം : *നേരം* .
4 ന് രാത്രി 8:30ന് വടകര കാഴ്ച കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന നാടകം *ശിഷ്ടം*
5ന് വൈകുന്നേരം 6.30 ന് ഇന്ദു സി വാര്യര്‍, ശ്രീവല്ലഭന്‍, ശ്രീവരദ, പാര്‍ഥിവ് എസ് മാരാര്‍ എന്നിവർ അവതരിപ്പിക്കുന്ന തായമ്പക.
രാത്രി 8.30ന് കോഴിക്കോട് നാടകസഭ അവതരിപ്പിക്കുന്ന നാടകം *പഞ്ചമിപെറ്റ പന്തിരുകുലം.*
6ന് രാത്രി 8.30ന് ആലപ്പുഴ സൂര്യകാന്തി അവതരിപ്പിക്കുന്ന നാടകം *കല്ല്യാണം*
7ന് വൈകുന്നേരം 7 മണിക്ക് ഗുരുവായൂർ ദേവസ്വം അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം. കഥ: അവതാരം
8ന് വൈകുന്നേരം 6.30ന് ആറാട്ടുപുഴ മാധവ് ശ്രീനിയുടെ തായമ്പക അരങ്ങേറ്റം. രാത്രി 8.30 ന് വടകര വരദ അവതരിപ്പിക്കുന്ന നാടകം
*അമ്മമഴക്കാർ* .
9ന് വൈകുന്നേരം 6.30ന് ബാംഗ്ലൂർ പ്രിയദർശിനി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനിത്യങ്ങൾ. 7.30 മുതൽ ആറാട്ടുപുഴ ശ്രീദുർഗ്ഗ(കുട്ടികളുടെ)എൻ.എസ്.എസ്, കിരാലൂർ തിരുവാതിര കളി സംഘം, പൂങ്കുന്നം പുണ്യശ്രീ നാരായണ സമിതി, ചേർപ്പ് തുഞ്ചൻ നഗർ തിരുവാതിര സംഘം, ആറാട്ടുപുഴ നന്ദനം, ആറാട്ടുപുഴ ശ്രീശാസ്താ, ആറാട്ടുപുഴ ദേവി പ്രസാദം, എന്നിവർ അവതരിപ്പിക്കുന്ന തിരുവാതിരക്കളി.
10ന് വൈകുന്നേരം 6 ന് പൂജവെയ്പ്. 6 30ന്
ഹരികുമാർ ശിവൻ അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ, 8ന് വെങ്ങിണിശ്ശേരി സരസ്വതി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.
11 ന് വൈകുന്നേരം 6.30 മുതൽ ശ്രുതി സുനിലും സ്വാതി സുനിലും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, എടക്കുളം ശ്വേതന സനോജ്, ആനന്ദപുരം തപസ്യ നാട്യഗൃഹം, തൈക്കാട്ടുശ്ശേരി മുദ്ര സ്കൂൾ ഓഫ് ക്ലാസിക്കൽ ആർട്സ് എന്നിവർ അവതരിപ്പിക്കുന്ന നൃത്തനിത്യങ്ങൾ.
12ന് രാവിലെ 7ന് ആറാട്ടുപുഴ രാജേഷ് അവതരിപ്പിക്കുന്ന സംഗീതാർച്ചന. വൈകുന്നേരം 7ന് കൂനത്തറ തോൽപ്പാവകൂത്ത് സംഘത്തിന്റെ വിപിൻ വിശ്വനാഥ പുലവർ അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്,
കഥ: കമ്പരാമായണം
രാത്രി 8ന് ആറാട്ടുപുഴ ഹൃദ്യ ബിനീഷ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. തുടർന്ന് ഇരിങ്ങാലക്കുട ദുജംഗ ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.
13ന് രാവിലെ 6ന് എഴുത്തിനിരുത്തൽ. 6.30ന് സമൂഹ അക്ഷരപൂജ, 7 ന് ആറാട്ടുപുഴ രാജേഷ് അവതരിപ്പിക്കുന്ന സംഗീതാർച്ചന. വൈകുന്നേരം
6.30ന് ആറാട്ടുപുഴ ശിവദം ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ തിരുവാതിരക്കളി. തുടർന്ന് ആറാട്ടുപുഴ മധുരിമ കലാവേദി അവതരിപ്പിക്കുന്ന ഓണക്കളി.
നവരാത്രിയുടെ ഭാഗമായി ഒക്ടോബർ 3 മുതൽ 13 വരെ ശ്രീലകത്ത് നെയ് വിളക്ക്, ചന്ദനം ചാർത്ത്, ചുറ്റുവിളക്ക്, നിറമാല എന്നിവയുണ്ടാകും.