പെരിങ്ങോട്ടുകര സെറിബ്രൽ പാൾസി ബാധിതയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു .സംഭവം സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും,തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു