IJKVOICE

പിടികിട്ടാപ്പുള്ളി 26 വർഷത്തിന് ശേഷം പിടിയിൽ

കാട്ടൂർ പോലീസ് സ്റ്റേഷനിൽ 1998 ൽ പൂമംഗലം വില്ലേജ് മണക്കോടൻ വീട്ടിൽ ബാലൻ മകൻ രാജേഷ് എന്നയാളെ മാരകയുധമായ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്പിച്ച കേസ്സിലെ പ്രതി എടക്കുളം ദേശത്ത് കണിച്ചായി വീട്ടിൽ പൊറിഞ്ചു മകൻ പിയൂസ് 58 വയസ്സ് എന്നയാൾ 28 വർഷത്തിന് ശേഷം പിടിയിലായി. അന്ന് കേസ്സിൽ ഒളിവിൽ പോയ ഇയാൾ ഇത്രയും നാൾ പല പല സംസ്ഥാന ങ്ങളിൽ ഒഴിവില്ല കഴിഞ്ഞു വരികയായിരുന്നു. ഇയാളെ കുറിച്ച് നാട്ടുകാർക്കും വീട്ടുകാർക്കും ഇപ്പോൾ ഓർമ്മ പോലുമില്ല.. കിട്ടിയ ചെറിയ സൂചനകൾ നോക്കി പല വിധ മാർഗങ്ങൾ നോക്കി പോലീസിന്റെ പഴയ കാല അന്വേഷണ മാർഗങ്ങൾ സ്വീകരിച്ച്ചും പല പല സംസ്ഥാനങ്ങളിൽ സഞ്ചരിച്ച്ചും അവസാനം മുംബൈ വടേല ഈസ്റ്റ്‌ എന്ന സ്ഥലത്ത് ഒളിവിൽ താമസിച്ച്ചിരുന്ന ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.. കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ER ന്റെ നേതൃത്വത്തിൽ ASI അസീസ്, സിവിൽ പോലീസ് ഓഫീസർ ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്