ഇരിങ്ങാലക്കുട> പ്രശസ്ത നർത്തകനും,നൃത്തകലാ അദ്ധ്യാപകനുമായിരുന്ന കുഴിക്കാട്ടുകോണം കൊടയ്ക്കാട്ടിൽ അയ്യപ്പൻ മകൻ സഹദേവൻ-(ട്രിച്ചൂർ സഹ.76 വയസ്സ്) നിര്യാതനായി.
നർത്തകിയും,നൃത്താദ്ധ്യാപികയുമായ ഷീലയാണ് ഭാര്യ.ഇരുവരും ചേർന്ന് ചെന്നൈയിൽ ‘നൃത്താഞ്ജലി നാട്യകലാകേന്ദ്രം’ എന്ന സ്ഥാപനം നടത്തിവന്നിരുന്നു.പിന്നീട് 24 വർഷം ഷാർജയിൽ ‘കലാക്ഷേത്ര ഫൈനാർട്ട്സ്’ എന്ന നൃത്ത പരിശീല കേന്ദ്രവും നടത്തിവന്നിരുന്നു.കഴിഞ്ഞ 3 വർഷമായി വീട്ടിൽ വിശ്രമജീവിതം നയിച്ചു വരിയായിരുന്നു.
ഇന്ത്യയിലും,വിദേശത്തുമായി നിരവധി ശിഷ്യസമ്പത്തുണ്ട്.
പരേതയായ കാർത്ത്യായനിയാണ് മാതാവ്.
മക്കൾ:സുബീഷ് (സൗദി അറേബ്യ),സുമേഷ് (യു.കെ).
മരുമക്കൾ:അഞ്ജു (ഷാർജ)
അപർണ്ണ (യു.കെ)
നകുലൻ,ഇന്ദിര എന്നിവർ സഹോദരങ്ങളാണ്.
സംസ്കാരം ശനിയാഴ്ച രാവിലെ 9:30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
പ്രിയ സഹദേവൻ ചേട്ടന് ആദരാഞ്ജലി