ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹൈ സ്കൂളിലെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. റീജ ജോസ് ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ വെരി. റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ അധ്യക്ഷനായിരുന്ന യോഗത്തിന്റെ ഉദ്ഘാടന കർമ്മം ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി മേരിക്കുട്ടി ജോയ് മുഖ്യാതിഥി ആയിരുന്നു.
ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് മാനേജർ വെരി. റവ.ഫാ. സീജോ ഇരിമ്പൻ വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനവും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി കൗൺസിലർ ശ്രീമതി. ഫെനി എബിൻ സമ്മാനദാനവും നിർവ്വഹിച്ചു. ഇരിങ്ങാലക്കുട കത്തീഡ്രൽ അസിസ്റ്റന്റ് വികാരി. റവ. ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ, പി ടി എ പ്രസിഡന്റ് ശ്രീ. അജോ ജോൺ, കത്തീഡ്രൽ ട്രസ്റ്റി ശ്രീ. തിമോസ് പാറേക്കാടൻ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീ. ആൻസൺ ഡോമിനിക്ക് പി. ഒ എസ് എ പ്രസിഡന്റ് ശ്രീ. ജിയോ പോൾ, സ്റ്റാഫ് പ്രതിനിധി ശ്രീമതി. ബിന്ദു വി റപ്പായി, സ്കൂൾ ലീഡർ കുമാരി. ക്രിസ്റ്റ ഡിയോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. വിരമിക്കുന്ന അധ്യാപകരായ ശ്രീമതി. ജാൻസി ടീച്ചർ, ശ്രീമതി. നീമ റോസ് ടീച്ചർ, ശ്രീമതി. ഷീജ ടീച്ചർ മറുപടി പ്രസംഗവും സ്റ്റാഫ് പ്രതിനിധി ശ്രീമതി അൽഫോൻസ ടീച്ചർ കൃതജ്ഞതയും പ്രകാശിപ്പിച്ചു. അധ്യാപകർ രചന നിർവഹിച്ച് ശബ്ദം നൽകി തയ്യാറാക്കിയ ഒയാസിസ് എന്ന എന്റർടെയിൻമെന്റ് പ്രോഗ്രാം കുട്ടികൾ അവതരിപ്പിച്ചത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അധ്യാപകരുടെ ഡാൻസും വളരെയധികം മനോഹരമായിരുന്നു.