IJKVOICE

ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം. ബാലകൃഷ്ണൻ, അന്തരിച്ചു

58 വയസ്സായിരുന്നു.ഹൃദയമാഘാതതെ തുടർന്ന് പുലർച്ചെ രണ്ടിനാണ് മരണം സംഭവിച്ചത്.
മൃതദേഹം ഒറ്റപ്പാലത്തെ സ്വവസതിയിൽ ആണുള്ളത്.
സംസ്കാരം തിരുവല്ലാമല ഐവർമഠത്തിൽ ഇന്നുച്ചയ്ക്ക് 12 മണിക്ക് നടക്കും
90 കളിൽ ആകാശവാണിയിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നരീതിയിൽ പ്രോഗ്രാമുകൾ കൊണ്ടുവന്നത് എം. ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു . ജനങ്ങളുടെ പ്രശ്നങ്ങൾ ജനങ്ങളെക്കൊണ്ട് നേരിട്ടു പറയിപ്പിക്കുന്ന രീതിയിൽ വ്യത്യസ്തമായ കാഴ്ചപ്പാട്ആ കാശവാണിയിൽ കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു.
പിആർഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച സുലഭ ഭാര്യയാണ്.