മാർക്കറ്റിംഗ് ശരിക്ക് ടോവിനോയുടെ സിനിമകൾ ചെയ്യുന്നത് കണ്ടു പഠിക്കണം. ഐഡന്റിട്ടി എല്ലാം പക്കാ പ്രൊഫഷണൽ ആയാണ് മാർക്കറ്റിങ് ചെയ്യുന്നത്. കേരളത്തിലെ മൂന്ന് സിറ്റികൾ അതും പരസ്പരം നല്ല ഡിസ്റ്റൻസ് ഉള്ള സിറ്റികൾ ആണ് ഇന്നലെ ഒരു ദിവസം കൊണ്ട് കവർ ചെയ്തത്. അതും ഹെലികോപ്റ്ററിൽ.. തൃശൂർ, കോട്ടയം, തിരുവനന്തപുരം.
ട്രൈയ്ലർ പ്രോമിസ് ചെയ്ത ആ ലെവലിലുള്ള പടം ആയിരിക്കും ഐഡന്റിറ്റി എന്ന് ഉറപ്പാണ്. പുതുവർഷത്തെ ആദ്യ ഹിറ്റ് ആകാൻ എല്ലാ ചാൻസുമുണ്ട്. ഒരു നോർമൽ ക്രൈം ത്രില്ലർ ആയിരിക്കില്ല സിനിമ ഓഫർ ചെയ്യുന്നത്. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണ്. ഓരോ സിനിമ കഴിയുന്തോറും വലുതായി വരുകയാണ് ടോവിയും പുള്ളിയുടെ സിനിമയും. ജനുവരിയിൽ വരുന്ന മൾട്ടിപ്പിൽ പ്രതീക്ഷ ഉള്ള റിലീസുകളിൽ ഏറ്റവും കാത്തിരിക്കുന്നത് ഇതിന് വേണ്ടിയാണ്