കാട്ടൂര്‍ വലക്കഴ സൗത്ത് വാര്‍ഡ് 13 ല്‍ ചക്കാലക്കല്‍ വീട്ടില്‍ ജോണിയുടെ ഭാര്യ ആലീസ് (73) ആണ് കിണറ്റില്‍ വീണു മരിച്ചത്.പത്തടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ ആറടിയോളം വെള്ളം ഉണ്ടായിരുന്നു.ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തി നെറ്റും റോപ്പും ഉപയോഗിച്ചാണ് മൃതദേഹം പുറത്തെടുത്തത്.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ നിഷാദ് എം എസ്സിന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രവര്‍ത്തനം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ മഹേഷ് സി വി , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുജിത്ത് കെ ആര്‍ , കൃഷ്ണരാജ് എ വി , അനീഷ് എം എച് , നിഖില്‍ പി എന്‍ , ഹോം ഗാര്‍ഡ് ജൈജോ കെ എല്‍ തുടങ്ങിയവര്‍ പ്രവത്തിയില്‍ പങ്കെടുത്തു.