ഭാവഗായകൻ പി.ജയചന്ദ്രൻ പഠിച്ചും കളിച്ചും പാടിയും വളർന്ന മാതൃവിദ്യാലയത്തിൻ്റെ ‘തിരുമുറ്റത്ത് അദ്ദേഹത്തിന് ബാഷ്പാഞ്ജലി അർപ്പിച്ച് അധ്യാപകരും വിദ്യാർത്ഥികളും. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലാണ് അദ്ദേഹത്തിന് ബാഷ്പാഞ്ജലി അർപ്പിച്ചത്. ഇന്ന് സ്കൂൾ വാർഷികം നടത്തുവാനിരുന്ന വേദിയിൽ അദ്ദേഹത്തിൻ്റെ കലാപരമരമായ കഴിവുകൾ വളർത്തിയ വേദിയിൽ ദുഃഖത്തോടെ അധ്യാപകരും വിദ്യാർത്ഥികളും അദ്ദേഹത്തിനോടുള്ള ആദരസൂചകമായി പൂക്കൾ സമർപ്പിച്ചു. സ്കൂൾ വാർഷിക ആഘോഷം മാറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു ഭാവഗായകൻ്റെ ജീവിതകാലം പൂർണ്ണമായും പഠിച്ച വിദ്യാലത്തോടും പഠിപ്പിച്ച അധ്യാപകരോടും സ്നേഹം നിലനിർത്തിയിരുന്നു.
മാനേജ്മെൻ്റ് പ്രതിനിധി വി.പി. ആർ മേനോൻ, പി.ടി.എ പ്രസിഡൻ്റ് പി.വിജയൻ, പ്രിൻസിപ്പാൾ ജയലക്ഷമി ‘കെ, ഹെഡ്മാസ്റ്റർ ഹരിദാസ് വി.എ എന്നിവർ ആദാരാജ്ഞലികൾ അർപ്പിച്ച് സംസാരി