ഇരിങ്ങാലക്കുട:* ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ വെച്ച്നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വിഭാഗം റഗ്ബി ചാമ്പ്യൻഷിപ്പ് ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് കാലിക്കറ്റ് കിരീടം ചൂടി . നിലവിലെ ചാമ്പ്യൻമാരായ തൃശൂർ വിമല കോളേജിനെ പരാജയപ്പെടുത്തിയാണ് ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് കാലിക്കറ്റ് ജേതാക്കlളായത് . കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസി ഉത്ഘാടനം ചെയ്തു.കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പ്രമുഖ 8 കോളേജുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ആഥിദേയരായ സെന്റ് ജോസഫ്സ് കോളേജ്
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ തോൽപ്പിച്ച് മൂന്നാം സ്ഥാനം കരസ്തമാക്കി. സെന്റ് ജോസഫ് കോളേജ് കായിക വിഭാഗം മേധാവി ഡോക്ടർ സ്റ്റാലിൻ രാഫെലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മാനധാന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ഏലൈസ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.