പൂമംഗലം മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി സ്ഥിരമായി അരിപ്പാലം സെന്ററിൽ കുടിവെള്ളം വിതരണം ചെയ്തിരുന്നു ഏറെ തിരക്കുള്ള അരിപ്പാലം സെന്ററിൽ ബസ് കാത്തിരുപ്പു കേന്ദ്രത്തിൽ ആണ് വെള്ളം വിതരണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നത്, ബസ് യാത്രികരും, കാൽനട യാത്രക്കാരും, ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെ ദിവസവും ഒരുപാട് പേർ കുടി വെള്ളം എടുത്തുരുന്നു, തീർത്തും സൗജന്യ മായിട്ടാണ് മഹിളാ കോൺഗ്രസ് കുടി വെള്ളം സ്ഥിരം സം വിതാനമായി അരിപ്പാലം സെന്ററിൽ നെല്കിയിരുന്നത്
കഴിഞ്ഞ ദിവസം നാട്ടുകാർക്ക് ഏറെ ഉപകാര പ്രധമായ കുടി വെള്ള വിതരണതിന് ഉപേയാഗിച്ചിരുന്ന സമഗ്രഹികൾ സാമൂഹിക വിരുദ്ധർ തകർത്തിരുന്നു
വീണ്ടും പുനസ്ഥാപിച്ചു കുടിവെളം വിതരണം തുടങ്ങി
പൂമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ: ജോസ് മൂഞ്ഞേലി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ ശ്രീകുമാർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി ആർ ഷാജു, ടി ആർ രാജേഷ്, ഗ്രാമ പഞ്ചായത്തു മെമ്പർമാരായ കത്രീന ജോർജ്, ജൂലി ജോയ്, ലാലിവര്ഗീസ്, അരുൺ വി ജി, അജി കുറ്റിക്കാട്ടു എന്നിവർ നേതൃത്വം നൽകി