IJKVOICE

വനനിയമ ഭേദഗതി പിൻവലിച്ച LDF സര്‍ക്കാരിന് അഭിനന്ദനം!

2013ൽ മാർച്ച് മാസത്തിൽ UDF സർക്കാർ തുടങ്ങി വെച്ച വനനിയമ ഭേദഗതി ജനങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ് ഭേദഗതി പിൻവലിച്ച LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്‌ഘാടനം ചെയ്തു. കർഷകസംഘം ഏരിയ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്റർ അദ്ധ്യക്ഷനായി. കർഷക സംഘം ഏരിയാ വൈസ് പ്രസിഡന്റ് എം.ബി.രാജു മാസ്റ്റർ, എം.നിഷാദ്, കെ.കെ.ഷൈജു, കെ.ബി. മോഹൻദാസ്, കെ.വി. ധനേഷ് ബാബു, പി.വി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.കർഷക സംഘം ഏരിയാ ജോയിന്റ് സെക്രട്ടറി കെ.വി.ജിനരാജ്ദാസ് സ്വാഗതവും ഏരിയാ എക്‌സിക്യൂട്ടീവ് അംഗം എം. അനിൽകുമാർ നന്ദിയും പറഞ്ഞു.