IJKVOICE

മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് സമ്മാനിച്ചു

ആളൂർ : കേരള യൂത്ത് ഗൈഡൻസ് മൂവ്മെന്റ് എറണാകുളം എന്ന ചാരിറ്റി സംഘടന തൃശൂർ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്ത ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ക്കു അവാർഡ് നൽകുന്നതിന്റെ ഭാഗമായി മൊമെന്റോ യും 25000 ₹ ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കൂടുതൽ കരുത്തോടെയും, ഊർജസ്വലനായും പ്രവർത്തിക്കുവാൻ ഈ അംഗീകാരം ഉപകരിക്കുമെന്നും ആശംസിച്ചു കൊണ്ട് യൂത്ത് ഗൈഡൻസ് മൂവ്മെന്റ് സെക്രട്ടറി സേവ്യർ പാലാട്ടി സംസാരിച്ചു. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അവാർഡ് സമർപ്പണം നിർവഹിച്ചു. മുഖ്യഥിതി കളായി ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂകാടൻ, മുൻ ശബരിമല മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഇമാം കല്ലെറ്റുംകര ജുമാ മസ്ജിത് കുഞ്ഞുമുഹമ്മദ് മളാഹിരി, മഞ്ഞപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സലകുമാരി വേണു, വൈസ് പ്രസിഡന്റ്‌ രതി സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, സിപിഐ എം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ്‌, സിപിഐ എം ബി ലത്തീഫ്,യൂത്ത് ഗൈഡൻസ് പ്രഥമ അവാർഡ് ജേതാവായ ടി പി വേണു, SNDP കൊടകര യൂണിയൻ സെക്രട്ടറി കെ ആർ ദിനേശൻ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു സംസാരിച്ചു. അവാർഡ് ജേതാവ് കെ ആർ ജോജോ മറുപടി പ്രസംഗവും, സംഘാടക സമിതി കൺവീനർ കെ ബി സുനിൽ നന്ദിയും പറഞ്ഞു